തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗത്തിനായി ഒരു തയ്യാറെടുപ്പുകകള്‍ പോലും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആരോഗ്യവകുപ്പിനെ നിശ്ചലമാക്കി നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കോ, അഡീഷണല്‍ ഡയറക്ടര്‍മാര്‍ക്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കോ, താഴേ തലത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രമുള്‍പ്പെടെയുള്ളവര്‍ക്കോ ഒരു പങ്കുമില്ലാത്ത സംവിധാനങ്ങളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് രണ്ടാഴ്ചക്കുള്ളില്‍ വ്യാപകമായി പകരുമെന്ന ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ ഇതിനെ നേരിടാനുള്ള ഒരു മാര്‍ഗനിര്‍ദേശവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആളുകള്‍ കോവിഡ് കിറ്റ് വാങ്ങി സ്വയം ടെസ്റ്റ് നടത്തി, അത് പുറത്തറിയിക്കാതെ മരുന്ന് കഴിച്ച് വീട്ടിലിരിക്കുകയാണ്. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാനുള്ള മരുന്ന് പോലും സര്‍ക്കാരിന്റെ കൈവശമില്ല. ആന്റി വൈറല്‍ മരുന്നുകള്‍ ഉള്‍പ്പെടെ മരുന്നുകളുടെ ഗുരുതരമായ ക്ഷാമമാണ് ഉള്ളതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Read Also : ‘ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
കോവിഡിനെ നേരിടാനുള്ള ഒരു തയ്യാറെടുപ്പും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. നേരത്തെയുണ്ടായിരുന്ന കോവിഡ് ബ്രിഗേഡ് പൂര്‍ണമായും പിരിച്ചുവിട്ടു. രോഗം ഗുരുതരമാകുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി. അപകടകരമായ അവസ്ഥയിലാണ് സംസ്ഥാനം ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments