തിരുവനന്തപുരം: ഓൺലൈനിൽ കുട്ടികളുടെ നഗ്നചിത്രവും വീഡിയോയും പങ്കുവച്ച കേസിൽ 10 പേർ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായ പരിശോധനയിലാണ് ഐടി പ്രൊഫഷണലുകൾ, അഭിഭാഷകർ, ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്.
ഇവരിൽ നിന്ന് 180 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നത പ്രദർശിപ്പിക്കുന്ന ഓൺലൈൻ സംഘത്തെ പിടികൂടാനാണ് സൈബർ ഡോം ഓപ്പറേഷൻ പി ഹണ്ട് തുടങ്ങിയത്.
Read Also : ‘അവർക്കറിയാം കാരണഭൂതർ ആരാണെന്ന്: കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ വി ടി ബൽറാം
ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് 278 പേർ അറസ്റ്റിലായി. 1396 കേസ് രജിസ്റ്റർ ചെയ്തു. ഇനിയും പരിശോധന തുടരുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
Post Your Comments