ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ക്യാമ്പസിനകത്തുവെച്ചാണ് ബൈക്കിലെത്തിയയാള്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയ്ക്ക് നേരെ ആക്രമണം നടത്തിയത്. പെണ്‍കുട്ടി ഒച്ചവെച്ച് ആളെ കൂട്ടിയതിനെ തുടര്‍ന്ന് അക്രമി സര്‍വകലാശാലയില്‍ നിന്ന് ബൈക്കില്‍ കടന്നുകളഞ്ഞു.
പെണ്‍കുട്ടിയെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമി ക്യാമ്പസിനകത്ത് നിന്ന് തന്നെയാണ് ബൈക്ക് ഓടിച്ച് വന്നതെന്നും വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയതായും ഡല്‍ഹി പോലീസ് അറിയിച്ചു.
Post Your Comments