Latest NewsNewsIndia

ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കരുത്: നർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുപ്രധാന നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടലാസ് നിർമിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് കളയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്.

ദേശീയ പതാക നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. കൂടാതെ ദേശീയപതാക ബഹുമാനം അർഹിക്കുന്നു. ദേശീയ പതാകയോട് സാർവത്രികമായ ബഹുമാനവും വിശ്വസ്തതയും പ്രകടമാണ്. എന്നിട്ടും ദേശീയ പതാക കൈകാര്യം ചെയ്യുന്നതിൽ ആളുകളും സർക്കാർ സംഘടനകളും ഏജൻസികളും അശ്രദ്ധ പ്രകടിപ്പിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു.

Read Also  :  ‘നമ്മൾ നേരെ ലോക്സഭയിലേക്ക് കടന്നു ചെന്ന് മോദിയോട് രാജി വെക്കാൻ പറയുന്നു’: കൊടിയേരിയെ പരിഹസിച്ച് സന്ദീപ് വാര്യർ

ഇന്ത്യയുടെ ഫ്ലാഗ് കോഡ് അനുസരിച്ച്, പ്രധാനപ്പെട്ട ദേശീയ, സാംസ്കാരിക, കായിക പരിപാടികളുടെ അവസരങ്ങളിൽ കടലാസ് കൊണ്ട് നിർമ്മിച്ച പതാകകൾ പൊതുജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അവ ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. പരിപാടിക്ക് ശേഷം, പതാകയുടെ മഹത്വത്തിന് അനുസൃതമായി അത്തരം പതാകകൾ നീക്കം ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button