Latest NewsIndiaEntertainment

ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു: സ്ഥിരീകരിച്ച് ദമ്പതികൾ

2004 നവംബർ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം.

ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും ഔദ്യോഗികമായി വേർപിരിയുന്നു. സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചതായി ഇരുവരും പറയുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മൂത്ത മകൾ കൂടിയാണ് ഐശ്വര്യ.

2004 നവംബർ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം. യത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുണ്ട്. വളർച്ചയുടെയും മനസിലാക്കലിന്റേയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടേയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടേയും കുറിപ്പിൽ പറയുന്നു.

ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പ് കാണാം:

‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടേയും മനസിലാക്കലിന്റേയും ക്രമപ്പെടുത്തലിന്റേയും ഒത്തുപോകലിന്റേയും എല്ലാം യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്‌ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button