തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് കുതിച്ചുയരുന്നു. തലസ്ഥാനജില്ലയിൽ രണ്ടിലൊരാൾക്ക് രോഗമുള്ള അവസ്ഥയിലാണ് കാര്യങ്ങളെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മാളുകളിൽ എണ്ണം നിയന്ത്രിക്കുന്നതും വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നാളെ ഉന്നതതലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
Also Read : പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഇതിനുപുറമേ തലസ്ഥാനത്തെ കോളേജുകളും അടയ്ക്കാൻ തീരുമാനിച്ചു. എം ജി കോളേജ്, ആൾ സെയിന്റ്സ് കേളോജ്, മാർ ഇവാനിയോസ് കോളേജ് എന്നിവയാണ് അടയ്ക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ടൂര്‍ പോയി വന്നശേഷം നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോണ്‍ ക്ലസ്റ്ററായിട്ടുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Post Your Comments