കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് അപകടം. താമരശേരി നോളജ് സിറ്റിയിലാണ് സംഭവം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് ആംബുലൻസുകളും രക്ഷാ പ്രവർത്തകര്യം എത്തിക്കൊണ്ടിരിക്കുന്നു. കൈതപ്പൊയിൽ നോളജ് സിറ്റിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് അപകടം. ഒരു തൂൺ താഴ്ന്നു പോയതാണ് അപകട കാരണമെന്ന് ചില തൊഴിലാളികൾ പറഞ്ഞു.
നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കോണ്‍ക്രീറ്റ് കെട്ടിടമാണ് തകര്‍ന്നുവീണതാണ് അപടകടത്തിന് കാരണം. അപകടം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. നിലവില്‍ നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അതേസമയം, പഞ്ചായത്തിന്റെ പെര്‍മിറ്റില്ലാതെയാണ് അവിടെ നിര്‍മ്മാണം നടക്കുന്നതെന്നും കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി തേടുക മാത്രമാണ് ചെയ്തതെന്നും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തോട്ടം ഭൂമി തരംമാറ്റി അനധികൃത നിര്‍മാണങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുളള നോളജ് സിറ്റിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകല്‍ നേരത്തെ പുറത്തുവന്നിരുന്നു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തരം മാറ്റിയാണ് നോളജ് സിറ്റിയുടെ ഗണ്യമായ ഭാഗങ്ങളും നിര്‍മിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്. നോളജ് സിറ്റി നിലനില്‍ക്കുന്നത് തോട്ടഭൂമിയിലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം നിയമലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയും ചെയ്തിരുന്നു.
Post Your Comments