![UAE INDIAN EMBASSY](/wp-content/uploads/2020/09/uae-indian-embassy.jpg)
അബുദാബി: അബുദാബിയിലെ സ്ഫോടനത്തിൽ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കും. ഇതിനായി അഡ്നോക് ഉദ്യോഗസ്ഥരുമായും യുഎഇ അധികൃതരുമായി ഇന്ത്യൻ എംബസി ഇടപെടുന്നുണ്ട്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ പേരോ മറ്റു വിവരങ്ങളോ എംബസി അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ ആറു പേരിൽ രണ്ടു പേർ ഇന്ത്യക്കാരാണ്.
ഇവരുടെ പരിക്ക് ഗുരുതരമല്ല. അതിനാൽ ആവശ്യമായ ചികിത്സ നൽകിയ ശേഷം ഇന്നലെ രാത്രി തന്നെ ഇവരെ ഡിസ്ചാർജ് ചെയ്തുവെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. യുഎഇ സർക്കാരിന് ഇന്ത്യൻ നന്ദി അറിയിക്കുകയും ചെയ്തു. അബുദാബിയിലെ സ്ഫോടനത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടു പേർ ഇന്ത്യക്കാരും ഒരാൾ പാകിസ്താനിയുമാണ്.
Post Your Comments