മനില : പ്രകൃതിയിലെ ചില ജീവജാലങ്ങള്‍ക്കു പ്രകൃതി ദുരന്തം വളരെ നേരത്തെ തന്നെ അറിയാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഈ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ചില ഉദാഹരണങ്ങള്‍ ഉണ്ട് . ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഓര്‍ മത്സ്യങ്ങള്‍ അതിനുദാഹരണമാണ്.
Read Also : കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവം: പരിക്കേറ്റയാൾ മരിച്ചു
ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഓര്‍ മത്സ്യങ്ങള്‍ അപൂര്‍വമായി മാത്രമേ തീരത്തെത്താറുള്ളൂ. എന്നാല്‍ കഴിഞ്ഞ ആഴ്ച ഫിലിപ്പീന്‍സിലെ ഓര്‍മോകില്‍ രണ്ട് ഓര്‍ മത്സ്യങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു. കടലില്‍ ഏകദേശം 1640 അടിയോളം തഴെയാണ് ഇവയുടെ വാസം. എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ പരുക്കേറ്റാകാം ഇവ തീരത്ത് എത്തുന്നതെന്നാണ് നിഗമനം.
തീരദേശ ഗ്രാമമായ മാകാബഗിലാണ് ഓര്‍മത്സ്യങ്ങളെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ ഇവയ്ക്ക് ജീവനുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തീരത്തടിഞ്ഞ മത്സ്യങ്ങളില്‍ ഒരെണ്ണത്തിന് 9 അടിയോളം നീളവും 20 കിലോയോളം ഭാരവുമുണ്ടായിരുന്നു. മറ്റൊന്നിന് 8 അടിയോളം നീളവും 15 കിലോ ഭാരവുമുണ്ടായിരുന്നു.
കണ്ടെത്തിയവ ഓര്‍ മത്സ്യക്കുഞ്ഞുങ്ങളാണെന്ന് ബ്യൂറോ ഓഫ് ഫിഷറീസ് ആന്‍ഡ് അക്വാട്ടിക് റിസോഴ്‌സസ് ഡയറക്ടര്‍ ജുവാന്‍ അല്‍ബലാഡെജോ വിശദീകരിച്ചു.സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന കൂറ്റന്‍ മത്സ്യങ്ങളാണ് ഓര്‍ മത്സ്യങ്ങള്‍.
പാമ്പിനോടു സാമ്യമുള്ള കൂറ്റന്‍ ഓര്‍ മത്സ്യങ്ങള്‍ക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 660 മുതല്‍ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്. വെള്ളി നിറത്തില്‍ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്. ഭൂമിയിലെ നേരിയ ചലനങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിവുള്ള ജീവികളാണ് ഓര്‍ മത്സ്യങ്ങള്‍.
2011ല്‍ ഫുകുഷിമയിലുണ്ടായ ഭൂകമ്പത്തിനു മുന്നോടിയായും ഒരു ഡസനോളം ഓര്‍ മത്സ്യങ്ങള്‍ ജപ്പാന്‍ തീരത്തടിഞ്ഞിരുന്നു.. അന്ന് പതിനയ്യായിരത്തിലധികം ആളുകള്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.
Post Your Comments