ന്യൂഡല്‍ഹി: ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി. ഫെബ്രുവരി ഇരുപതിനാകും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 14ന് ആയിരുന്നു തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തെരഞ്ഞെടുപ്പ് തീയതി നീട്ടണമെന്ന വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളുടെ തീയതിയിലും മാറ്റം വന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 25ന് പുറത്തിറങ്ങും. ഫെബ്രുവരി ഒന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രിക പരിശോധന ഫെബ്രുവരി രണ്ടിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി നാലാണ്.
Post Your Comments