Latest NewsKeralaNews

ജൽ ജീവൻ മിഷനിൽ 161.33 കോടിയുടെ പദ്ധതി: പ്രവർത്തികൾ പുരോഗമിക്കുന്നതായി മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തളിപ്പറമ്പ് മണ്ഡലത്തിൽ നടന്നു വരുന്ന ജൽ ജീവൻ മിഷൻ പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്ത് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. മലപ്പട്ടം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ, കൊളച്ചേരി, കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

Read Also: കേരളാ പോലീസ് ആർഎസ്എസിന് പാദസേവ നടത്തുന്നു, പൂർണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയന്: പോപുലർ ഫ്രണ്ട്

കേരള വാട്ടർ അതോറിറ്റി തളിപ്പറമ്പ് ഡിവിഷന് കീഴിൽ മലപ്പട്ടം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ് പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷൻ മാർച്ച് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഈ പഞ്ചായത്തുകളിൽ 20125 കണക്ഷനുകൾ നൽകുന്നതിനായി 4693 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടന്നു വരുന്നത്. 6171 കണക്ഷൻ ഇതുപ്രകാരം നൽകി കഴിഞ്ഞു. ബാക്കിയുള്ളവ എത്രയും പെട്ടെന്ന് നൽകാൻ മന്ത്രി നിർദേശിച്ചു.

‘ചപ്പാരപ്പടവ് പഞ്ചായത്തിൽ രണ്ടാം ഘട്ടത്തിൽ തിമിരി, വെള്ളാട് വില്ലേജുകളിലെ കുടുംബങ്ങൾക്ക് കണക്ഷൻ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. വാട്ടർ അതോറിറ്റിയുടെ മട്ടന്നൂർ ഡിവിഷന് കീഴിൽ വരുന്ന മയ്യിൽ, കുറ്റിയാട്ടൂർ, കൊളച്ചേരി പഞ്ചായത്തിലെ പ്രവർത്തിയും ടെണ്ടർ ചെയ്തു. മൂന്ന് പഞ്ചായത്തിലും കൂടി 10560 കുടുംബങ്ങൾക്ക് കണക്ഷൻ നൽകുന്നതിനായി 11435 ലക്ഷം രൂപയുടെ പദ്ധതിയാണ് ടെണ്ടർ ചെയ്തത്. ഏപ്രിൽ മാസത്തോടുകൂടി ഈ പദ്ധതി കൂടി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മണ്ഡലത്തിലാകെ 161.33 കോടി രൂപയുടെ പദ്ധതിയാണ് ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോട് കൂടി മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുവാൻ സാധിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 5,477 കേസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button