ഡയറ്റും വ്യായാമവും ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. അങ്ങനെയുള്ളവർക്ക് ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ വീട്ടിൽ തന്നെ ഒരു എളുപ്പവഴിയുണ്ട്. വീട്ടിൽ തേനും ഇഞ്ചിയും ഉണ്ടാകുമല്ലോ.ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും മികച്ചതാണ് തേനും ഇഞ്ചിയും. ദിവസവും വെറും വയറ്റിൽ ഒരു സ്പൂൺ തേനും അതിൽ ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും തേനും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും തേനും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ 20-25 കലോറി കുറയ്ക്കും. കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും ദിവസവും വെറും വയറ്റിൽ തേൻ കഴിക്കുന്നത് ഗുണം ചെയ്യും. തേനിൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മറ്റെബോളിസം കൂട്ടാൻ സഹായിക്കുന്നതിനാൽ ഭക്ഷണത്തിൽ നിന്നും അധികമായി ശരീരത്തിൽ എത്തുന്ന കൊഴുപ്പും ഊർജവും തങ്ങി നിൽക്കാതെ നോക്കുന്നു.
Post Your Comments