ദുബായ്: ക്വാറന്റെയ്ൻ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റി. കോവിഡ് പോസിറ്റീവ് ആയതു മുതൽ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദ്ദേശം. അവസാനത്തെ 3 ദിവസം മരുന്നില്ലാതെ രോഗലക്ഷണങ്ങൾ പൂർണമായും മാറിയാൽ ഐസൊലേഷൻ അവസാനിപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. കോവിഡ് രോഗികൾ ഐസൊലേഷൻ കഴിയുന്നതിലൂടെ വൈറസ് വ്യാപനം തടയാൻ കഴിയും.
Read Also: കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇപ്പോഴും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താം: കെബി ഗണേഷ് കുമാര്‍
വീടുകളിലാണെങ്കിൽ 14 ദിവസമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ക്വാറന്റെയ്‌നിൽ കഴിയുന്നവർക്ക് പ്രത്യേക മുറിയുണ്ടാകണം. ഇവരുടെ ശുചിമുറി മറ്റാരും ഉപയോഗിക്കരുത്. വസ്ത്രങ്ങൾ സ്വയം കഴുകാൻ ശ്രദ്ധിക്കണം. സന്ദർശകരെ ഒഴിവാക്കുകയും ഡിഎച്ച്എ അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും വേണം. രോഗലക്ഷണങ്ങൾ പൂർണമായും മാറിയാൽ 14-ാം ദിവസം ക്വാറന്റെൻ അവസാനിപ്പിക്കാം. 3 ലെയർ മാസ്‌ക് മുഴുവൻ സമയവും ധരിക്കുന്നത് രോഗവ്യാപന സാധ്യത കുറയ്ക്കും. കൈകൾ ഇടയ്ക്കിടെ കഴുകുകയും അണുവിമുക്തമാക്കണമെന്നും അധികൃതർ പറഞ്ഞു.
Post Your Comments