തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. കേസില 8 സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകി. ഫോൺ രേഖകൾ പരിശോധിക്കാനും ഇവരെ വിളിച്ച് വരുത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ നിര്‍ണായക വ്യക്തിയായ വിഐപിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
ഇക്കാര്യത്തില്‍ ചില വ്യക്തകള്‍ വരുത്തുന്നതിന് വിഐപിയാണെന്ന് സംശയത്തിലുള്ള മൂന്ന് പേരുടെ ശബ്ദ സാംപിള്‍ ശേഖരിച്ചേക്കും.ദിലീപ്, കാവ്യ മാധവന്, അനൂപ്, സൂരജ്, അപ്പു, ബൈജു ചെങ്ങമനാട് എന്നിവരുടെ ശബ്ദ സാംപിളുകള്‍ ശേഖരിക്കാനും പോലീസിന് ആലോചനയുണ്ട്. ഇതിന് വേണ്ടി വരുംദിവസങ്ങളില്‍ കോടതിയെ സമീപിക്കും. കോടതിയുടെ അനുമതി ലഭിച്ചാല്‍ സാംപിളുകള്‍ ശേഖരിച്ച് ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും.
ബാലചന്ദ്ര കുമാര്‍ നല്കിയ ഓഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിന് കൂടിയാണിത്. ഇതിനിടെ കേസിലെ പ്രതി പള്‍സര്‍ സുനിയെ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിച്ചു. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കുകയാണ്.
Post Your Comments