Latest NewsNewsIndia

മൂന്നാം മുന്നണിയ്‌ക്ക് നേതൃത്വം നൽകില്ല: പിണറായി പ്രധാനമന്തിയാകേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

ഡൽഹി: നിലവിൽ മൂന്നാം മുന്നണിയെ കുറിച്ചോ പ്രധാനമന്ത്രി പദത്തെ കുറിച്ചോ യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. അത്തരം ചർച്ചകൾ പക്വതയില്ലാത്തതാണെന്നും കേരളത്തിൽ മാത്രം ഭരണമുള്ള പാർട്ടി പ്രധാനമന്ത്രി പദത്തെ കുറിച്ച് ചർച്ച ചെയ്താൽ ജനം പരിഹസിക്കുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു. മൂന്നാം മുന്നണിയെ പിണറായി വിജയൻ നയിക്കുമെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവന ചർച്ചയായ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം വിശദീകരണവുമായി രംഗത്ത് വന്നത്.

പാർട്ടിയ്‌ക്ക് അത്തരത്തിലുള്ള അജണ്ടയില്ലെന്നും മൂന്നാം മുന്നണിയ്‌ക്ക് നേതൃത്വം നൽകില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളിൽ ഭരണം ഉള്ള കാലത്ത് പോലും പ്രധാനമന്ത്രി സ്ഥാനം സിപിഎം ഏറ്റെടുത്തിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

വാക്‌സിന്‍ യജ്ഞം വിജയകരമായത് പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യവും പ്രയത്‌നവും മൂലം: ഇന്ത്യ ലോകത്തിന് മാതൃകയെന്ന് അമിത്ഷാ

അതേസമയം 2022ൽ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് പോരാടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിക്കെതിരെ ബദൽ വളർത്തണമെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസിന് ശക്തിയില്ലാതായിരക്കുകയാണെന്നും ബിജെപിയ്‌ക്കെതിരായ ബദലിന് സിപിഎം ഒറ്റയ്‌ക്ക് നേതൃത്വം നൽകുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button