CricketLatest NewsNewsSports

നിരന്തര പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവര്‍ഷമാണ് പിന്നിടുന്നത്, പിന്തുണച്ച എല്ലാവർക്കും നന്ദി: കോഹ്ലി

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് നായക പദവി ഒഴിഞ്ഞ വിരാട് കോഹ്ലിയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ പെരുകുകയാണ്. ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും മുന്‍ താരങ്ങളും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ഇന്ത്യന്‍ ടീം അദ്ദേഹത്തിന് കീഴില്‍ നേടിയ വമ്പന്‍ പോരാട്ടങ്ങളെയും വിജയങ്ങളെയും അനുസ്മരിപ്പിച്ചാണ് ട്വീറ്റുകളില്‍ പലതും. ഏകദിന-ടി20 ഫോര്‍മാറ്റുകള്‍ക്കു പിറകെ ടെസ്റ്റ് ക്രിക്കറ്റിന്റെ നായകസ്ഥാനവും കോഹ്ലി ഒഴിഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കോഹ്ലി ഇക്കാര്യം പുറത്തുവിട്ടത്.

‘ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തര പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവര്‍ഷമാണ് പിന്നിടുന്നത്. അങ്ങേയറ്റത്തെ സത്യസന്ധതയോടെയാണ് ഞാന്‍ ക്യാപ്റ്റന്‍സി ജോലി നിര്‍വഹിച്ചത്. ഒന്നും അവശേഷിപ്പിച്ചിട്ടില്ല. എല്ലാം ഒരു ഘട്ടത്തില്‍ അവസാനിപ്പക്കണം. ഇന്ത്യയൂടെ ടെസ്റ്റ് നായകനെന്ന കാര്യവും അവസാനിപ്പിക്കാറായി. ഉയര്‍ച്ചതാഴ്ചകളുടെ ഒരു യാത്രയായിരുന്നു ഇത്’.

‘എന്നാല്‍, ഒരിക്കലും കഠിനാദ്ധ്വാനത്തിനോ വിശ്വാസത്തിനോ കുറവുണ്ടായിട്ടില്ല. 120 ശതമാനം അര്‍പ്പണബോധത്തോടെ ചെയ്യുന്ന കാര്യം ചെയ്യണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അങ്ങനെ ചെയ്യാന്‍ കഴിയാതെ വന്നാല്‍ അത് ശരിയായ കാര്യമായി കരുതില്ല. എനിക്ക് എല്ലാറ്റിനും സമ്പൂര്‍ണമായ വ്യക്തതയുണ്ട്. എന്റെ ടീമിനോട് വഞ്ചന കാണിക്കാന്‍ എനിക്കാകില്ല. ഇത്രയും നീണ്ടകാലം രാജ്യത്തെ നയിക്കാന്‍ അവസരം നല്‍കിയതില്‍ ബിസിസിഐക്ക് നന്ദി രേഖപ്പെടുത്തുന്നു’.

‘അതിലേറെ, ടീമിനെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങള്‍ ആദ്യദിനം തൊട്ടുതന്നെ സ്വീകരിച്ച സഹതാരങ്ങള്‍ക്കും നന്ദി പറയുന്നു. ഒരുഘട്ടത്തിലും നിങ്ങള്‍ അതില്‍നിന്ന് പിന്നാക്കംപോയില്ല. നിങ്ങളാണ് ഈ യാത്ര ഇത്രയും അവിസ്മരണീയവും മനോഹരവുമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിനെ നിരന്തരം ഉയര്‍ച്ചയിലേക്ക് നയിച്ച വാഹനത്തിനു പിന്നിലെ എന്‍ജിനുകളായിരുന്ന രവി ഭായിക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി’.

Read Also:- വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ..

‘ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചവരാണ് നിങ്ങള്‍. അവസാനമായി, എംഎസ് ധോണിക്ക് വലിയൊരു നന്ദി. നായകനെന്ന നിലയില്‍ എന്നെ വിശ്വസിക്കുകയും, ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തനായയാളെന്ന നിലയില്‍ എന്നെ കണ്ടെടുക്കുകയും ചെയ്തത് അദ്ദേഹമായിരുന്നു’ കോഹ്ലി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button