ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച ‘മേപ്പടിയാൻ’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. എന്നാൽ, ചിത്രത്തിന് നേരെ വൻ സൈബർ ആക്രമണമാണ് നടക്കുന്നത്. സിനിമയിൽ ഉണ്ണി മുകുന്ദൻ കുറിയും കാവി മുണ്ടും ഉടുത്തുവെന്ന് ആരോപിച്ച് ‘ഹിന്ദുത്വ ആശയം’ പ്രചരിപ്പിക്കുകയാണ് താരം ചെയ്യുന്നതെന്നാണ് സൈബർ സഖാക്കളുടെ കണ്ടെത്തൽ. സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും മുറയ്ക്ക് നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ.
മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും പഴയ ചില സിനിമകൾ ഇന്ന് ആയിരുന്നു റിലീസ് ആയിരുന്നതെങ്കിൽ ആ സിനിമകളിലെ നായക കഥാപാത്രങ്ങളുടെ രൂപത്തെ മാത്രം വിശകലനം ചെയ്‌താൽ ‘അവരെല്ലാം സങ്കി, പൊട്ടും തൊട്ട് ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്നു’ എന്ന് സമൂഹ മാധ്യമങ്ങൾ വിമർശിച്ച് സിനിമ തന്നെ ബഹിഷ്കരിച്ചെനെ എന്നാണ് ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ധ്രുവം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ…
മമ്മുട്ടി സെങ്കി പൊട്ടും തൊട്ട് ഹിന്ദു മാടെമ്പി രൂപതിൽ വന്ന് ഹിന്ദുത്തുവ ആശെയം പറയുന്നു. ജെയെറാം സെങ്കി അമ്പെലെത്തിൽ പോഗുന്നു. കദാപാത്രങ്ങൾ മൂകാംബിക ശ്തുതി പാഡുന്നു. സെംവിദാനം ചെയ്ദത് ജോഷി സെങ്കി. നിങ്ങൽ ദ്ര്‍ഉവം സിൽമ ബെഹിഷ്ഗെരിക്കുക.
അദ്വൈതം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ…
മോഹെൻലാൽ സെങ്കി പൊട്ടും തൊട്ട് ഹിന്ദു സെന്യാസി രൂപതിൽ വന്ന് ഹിന്ദുത്തുവ ആശെയം പറയുന്നു. ജെയെറാം സെങ്കി അമ്പെലെത്തിൽ പോഗുന്നു. കദാപ്രാത്രങ്ങൾ അമ്പെലെപ്പുയ ശ്തുതി പാഡുന്നു. സെംവിദാനം ചെയ്ദത് പ്രിയദെർശെൻ സെങ്കി. നിങ്ങൽ അദുവൈദം സിൽമ ബെഹിഷ്ഗെരിക്കുക.
പൈതൃകം സിനിമ ഇന്നിറങ്ങിയിരുന്നെങ്കിൽ…
സുരേഷോബി സെങ്കി പൊട്ടും തൊട്ട് ഹിന്ദു പൂജാരി രൂപതിൽ വന്ന് ഹിന്ദുത്തുവ ആശെയം പറയുന്നു. ജെയെറാം സെങ്കി അമ്പെലെത്തിൽ പോഗുന്നു. കദാപാത്രങ്ങൾ ശ്രീരാമ സ്തുതി പാഡുന്നു. സെംവിദാനം ചെയ്ദത് ജെയെരാജ് സെങ്കി. നിങ്ങൽ പെയ്‌ദ്രിഗം സിൽമ ബെഹിഷ്ഗെരിക്കുക.
മദേദരമല്ലാത്ത ഈ മൂന്ന് സിൽമകളിലും ജെയെറാം അമ്പെലെത്തിൽ പോഗുന്ന കട്ടസെങ്കിയാണ്. മൂന്ന് സിൽമകളിലും ജെയെറാം സെങ്കി കൊല്ലെപ്പെഡുന്നു. അതിനർത്തം ഹിന്ദുത്തുവ ആശെയം നല്ലദല്ല എന്നദാണ്.
Post Your Comments