MalappuramKeralaNattuvarthaLatest NewsNews

ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ പിണറായി: മന്ത്രി അബ്‌ദുറഹ്മാൻ

മലപ്പുറം: മോഡി സർക്കാരിനെ നേരിടാൻ ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കുമെന്ന് മന്ത്രി അബ്‌ദുറഹ്മാൻ. മലപ്പുറം അരീക്കോട് സിപിഎമ്മിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ രാഷ്ട്രീയത്തിൽ പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണിക്ക് രാജ്യത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി അബ്‌ദുറഹ്മാൻ പറഞ്ഞു. അടുത്ത് നടക്കാൻ പോകുന്ന പാ‌ർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച രേഖകൾ അവതരിപ്പിക്കുമെന്നും പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button