MollywoodLatest NewsKeralaNewsEntertainment

‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് പറയുന്നത് വെറുതെ: പത്മപ്രിയ

പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ

കോഴിക്കോട്: മലയാള താര സംഘടനയായ ‘അമ്മ’യ്ക്കെതിരെ വിമർശനവുമായി നടി പത്മപ്രിയ. അമ്മ അതിജീവിച്ച വ്യക്തിക്കൊപ്പമാണെന്ന് പറയുന്നത് വെറുതെയാണെന്നു പത്മപ്രിയ പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ അമ്മയിൽ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്നും, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും താരം കൂട്ടിച്ചേർത്തു.

read also: സീറ്റ് നിഷേധിച്ചു: പാർട്ടി ഓഫീസിനു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് സമാജ് വാദി പാർട്ടി ലീഡർ

ഡബ്ല്യുസിസി അംഗങ്ങളായ പാർവതി, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവർക്കൊപ്പം ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പരാതികൾ കേൾക്കുന്നതിനായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button