തിരുവനന്തപുരം: നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ ജലദോഷമുണ്ടെന്ന് കണ്ടതോടെയാണ് പരിശോധിച്ചത്. പരിശോധനയിൽ കോവിഡ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു.
ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടെയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. സിനിമാ രംഗത്തുള്ള നിരവധി പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. സത്യരാജ്, കമല്‍ഹാസന്‍, മീന, ഖുശ്ബു, തൃഷ എന്നിവര്‍ക്കെല്ലാം അടുത്തിടെ രോഗം ബാധിക്കുകയും ഭേദമാകുകയും ചെയ്തിരുന്നു.
അതേസമയം, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ ഓണ്‍ലൈനായി മാറും. ഹൈക്കോടതിയുടേയും കീഴ്‌ക്കോടതികളുടേയും പ്രവര്‍ത്തനം ഓണ്‍ലൈനായി മാറും.
Post Your Comments