മസ്‌കത്ത്: അറേബ്യൻ ഗൾഫിൽ ഭൂചലനം. 4.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ഒമാനിലെ ഖസബിൽ നിന്ന് 655 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശായിലെ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഞായറാഴ്ച രാവിലെ ഭൂചലനമുണ്ടായ വിവരം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. 4.7 തീവ്രതയാണെന്നായിരുന്നു യുഎഇ അറിയിച്ചിരുന്നത്.
Read Also: ഞാൻ റാവുത്തറോ ഒസ്സാനോ, സലഫിയോ സുന്നിയോ, മുജാഹിദോ തുടങ്ങിയ ജാതികളിൽ പെടില്ല: രാമസിംഹന്റെ മറുപടി വൈറൽ
Post Your Comments