Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaNews

കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനാടോ കേസിൽനിന്ന് പിന്മാറാൻ ആ കന്യാസ്ത്രീയ്ക്ക് ക്യാഷ് ഓഫർ ചെയ്തത്

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിച്ച് ഡോ. അനുജ ജോസഫ്. ഇടയന്റെ വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന ചെകുത്താന്‍ എന്നെ ഫ്രാങ്കോയെ വിശേഷിപ്പിക്കാനാകൂ എന്നും കേസിനിടയ്ക്ക് സാക്ഷി പറഞ്ഞ വൈദികന്‍ കൊല്ലപ്പെട്ടിട്ടും ഫ്രാങ്കോയെ പുണ്യവാളനും കുറ്റവിമുക്തനും ആക്കിയത് കഷ്ടമാണെന്നും ഡോ. അനുജ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കുറ്റം ചെയ്തിട്ടില്ലെന്നുന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് കേസില്‍ നിന്നും പിന്മാറാന്‍ ആ കന്യാസ്ത്രീക്ക് പണം വാഗ്ദാനം ചെയ്തതെന്നും അനുജ ജോസഫ് ചോദിക്കുന്നു.

ഡോ. അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരന്‍ അല്ലെന്നു പോലും! ‘ദൈവത്തിന് സ്തുതി പോലും’ എന്തിനാ ബിഷപ്പെ തന്നെപ്പോലുള്ളവര്‍ ദൈവത്തെ കൂട്ടുപിടിക്കുന്നെ, തന്നെപ്പോലുള്ള യൂദാസുമാര്‍ക്കു ദൈവത്തിന്റെ നാമം എടുക്കാന്‍ ഇച്ചിരിയെങ്കിലും ഉളുപ്പുണ്ടോ, ദൈവശക്തി ലോകത്തിനു കാണിച്ചു കൊടുക്കാനാ പോലും അയാളെ കുറ്റ വിമുക്തനാക്കിയത്, ഇങ്ങനെയും ദൈവത്തിനെ മറയാക്കുന്ന പിശാചുക്കള്‍! കലികാലം.

സിപിഎമ്മിന് മുഖ്യം പാര്‍ട്ടി പരിപാടിയും തിരുവാതിരക്കളിയും, മരണത്തിന്റെ വ്യാപാരികള്‍ ആരെന്ന് ഇപ്പോൾ വ്യക്തം: വി ഡി സതീശൻ

കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സിസ്റ്ററമ്മക്ക് 2014-2016 കാലയളവില്‍ ഫ്രാങ്കോ മുളക്കല്‍ എന്ന തന്നില്‍ നിന്നും നേരിടേണ്ടി വന്ന അപമാനം, അവര്‍ ഒറ്റ ദിവസം കൊണ്ടു മെനഞ്ഞെടുത്തതല്ല, അവര്‍ അനുഭവിച്ച മാനസിക വേദനകള്‍ അല്ലെ വല്യ ‘ബിഷോപ്പ്’ ചമഞ്ഞിരിക്കുന്ന തന്നെ പോലൊരാള്‍ക്ക് നേരെ പരാതി കൊടുക്കുന്നതില്‍ അവരെ കൊണ്ടു ചെന്നെത്തിച്ചത്. തങ്ങള്‍ക്കു നീതി ലഭിച്ചില്ലെന്നു പറയുന്ന ആ കന്യാസ്ത്രീ അമ്മമാരുടെ വാക്കുകളിലും മുഖത്തും പ്രകടമാകുന്ന വേദന ഉണ്ടല്ലോ, തനിക്കു ദൈവം മറുപടി നല്‍കട്ടെ, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ 13പ്രാവശ്യം താന്‍ അപമാനിക്കപ്പെട്ടതായി ആ കന്യാസ്ത്രീ പറയണമെങ്കില്‍, ഫ്രാങ്കോ ബിഷപ്പെ താന്‍ ഏതു നിലവാരം പുലര്‍ത്തുന്ന ആളായിരിക്കണം.

ഇടയന്റെ വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന ചെകുത്താന്‍ എന്നെ തന്നെയൊക്കെ വിശേഷിപ്പിക്കാനാകൂ. കേസിനിടയ്ക്ക് സാക്ഷി പറഞ്ഞ വൈദികന്‍ വരെ കൊല്ലപ്പെട്ടു, എന്നിട്ടും താന്‍ പുണ്യവാളന്‍,കുറ്റവിമുക്തന്‍, കഷ്ടം. കുറ്റം ചെയ്തിട്ടില്ലെന്നു ഉറപ്പുണ്ടെങ്കില്‍ എന്തിനാടോ കേസില്‍ നിന്നും പിന്മാറാന്‍ ആ കന്യാസ്ത്രീക്ക് cash offer ചെയ്‌തേ. ഒരു തെളിവ് പോലും ഇല്ലെന്ന് കണ്ടെത്തിയ ഈ നീതിപീഠം സമൂഹത്തിനെ ഭയപ്പെടുത്തുന്നു, എന്തു നീതി, പണവും സ്വധീനവും ഉള്ളവന് എന്തുമാകാം എന്നല്ലേ ഈ വിധി കൊണ്ടു നിങ്ങള്‍ ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button