MollywoodLatest NewsKeralaCinemaNewsEntertainment

സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചാലെന്താ കുഴപ്പം? നായകൻ വിളക്ക് കത്തിച്ചതും ശബരിമലയ്ക്ക് പോയതുമൊക്കെ ഒരു തെറ്റോ?:സംവിധായകൻ

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ നിറഞ്ഞൊടുകയാണ്. ഇതിനിടെ സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചുവെന്നും നായകൻ ശബരിമലയിൽ പോയെന്നും ചൂണ്ടിക്കാട്ടി പരിഹാസവും വിമർശനവുമായി സോഷ്യൽ മീഡിയയിൽ സിനിമയ്‌ക്കെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങൾ എന്തിനാണെന്ന് ചോദിക്കുകയാണ് സംവിധായകൻ വിഷ്ണു.

സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചു എന്ന് കരുതി എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിക്കുന്നു. സേവാഭാരതി ബ്ളാക്ക് ലിസ്റ്റിൽ ഉള്ള സംഘടനാ ഒന്നുമല്ലല്ലോ എന്നും അങ്ങനെയുള്ളപ്പോൾ ഇത് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്നുമാണ് സംവിധായകൻ ചോദിക്കുന്നത് കേരളത്തിൽ എന്തൊരു ദുരന്തമുണ്ടായാലും പോലീസും ഫയർഫോഴ്‌സും കഴിഞ്ഞ് ഞാൻ മുന്നിൽ കണ്ടിട്ടുള്ളത് സേവാഭാരതി ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Also Reda:പി ടി തോമസിന്റെ സംസ്കാരത്തിന് പൂക്കൾക്കായി മാത്രം ചിലവാക്കിയത് 127000 രൂപ: വിവാദങ്ങളിൽ വ്യക്തത വരുത്തി വി ഡി സതീശന്‍

‘എന്തിനാണ് ഇത്തരത്തിലുള്ള വിവാദങ്ങൾ. ഇങ്ങനെയൊക്കെ ആണെങ്കിൽ എങ്ങനെയാണ് സിനിമ ചെയ്യുക?. ഇതിലെ നിസാര കാര്യങ്ങളാണ് ആളുകൾ വലിയ പ്രശ്നങ്ങൾ ആക്കുന്നത്. ഇതിൽ സേവാഭാരതിയുടെ ഒരു ആംബുലൻസ് ഉപയോഗിച്ചിട്ടുണ്ട്. ആ ആംബുലൻസ് ഉപയോഗിച്ചതാണ് വലിയ പ്രശ്നം. കോവിഡിന്റെ സമയത്തായിരുന്നു ഷൂട്ടിംഗ്. അതിനാൽ, ആംബുലൻസ് ഒക്കെ തിരക്കായിരുന്നു. കിട്ടാൻ ബുദ്ധിമുട്ട് ആയിരുന്നു. ഒരു ദിവസം 15000 രൂപയൊക്കെയായിരുന്നു അവർ വാടക ചോദിച്ചിരുന്നത്. 13 ദിവസത്തോളം ആ ആംബുലൻസ് ഷോട്ടിന്റെ ആവശ്യത്തിനായി വേണ്ടി വന്നു. ആ സമയത്ത് എനിക്ക് സൗജന്യമായി ആംബുലൻസ് തന്നത് സേവാഭാരതി ആണ്. സേവാഭാരതി ബ്ളാക്ക് ലിസ്റ്റിൽ ഉള്ള സംഘടന ഒന്നുമല്ലല്ലോ? അങ്ങനെയുള്ളപ്പോൾ അത് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? കേരളത്തിൽ എന്തൊരു ദുരന്തമുണ്ടായാലും പോലീസും ഫയർഫോഴ്‌സും കഴിഞ്ഞ് ഞാൻ മുന്നിൽ കണ്ടിട്ടുള്ളത് സേവാഭാരതി ആണ്. അവരെയൊക്കെ ഒഴിച്ച് നിർത്തി എങ്ങനെ സിനിമ ചെയ്യും. നായകൻ ഹിന്ദു ഐഡിയോളജി ഉള്ള ആളാണ് എന്നതാണ് മറ്റൊരു വിവാദം. നായകൻ വിളക്ക് കത്തിക്കുന്നു, വണ്ടിയിൽ ചന്ദനത്തിരി കത്തിക്കുന്നു എന്നൊക്കെ. ശബരിമലയ്ക്ക് പോകുന്നു. ശബരിമലയ്ക്ക് പോകുന്നത് അത്ര വലിയ തെറ്റാണെന്ന് ആണോ ഇവർ പറയുന്നത്. എന്താണ് ആളുകളുടെ കുഴപ്പം?’, സംവിധായകൻ വിഷ്ണു ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button