Latest NewsNewsLife StyleFood & CookeryHealth & Fitness

നല്ല ഉറക്കം ലഭിക്കാൻ ചില ഭക്ഷണങ്ങൾ ഒഴിവാക്കൂ

ശരീരത്തിലെ വിഷാംശങ്ങളെല്ലാം പുറന്തള്ളി ശരീരത്തിന് ആരോഗ്യം നല്‍കുമെങ്കിലും ഗ്രീന്‍ ടീ രാത്രിയില്‍ കുടിക്കുന്നത് ഉറക്കമില്ലാതാക്കും

നന്നായി ഉറങ്ങാനായി കിടക്കുന്നതിന് മുൻപ് ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതിയാകും. അതിലൊന്നാണ് ഗ്രീൻ ടീ. ശരീരത്തിലെ വിഷാംശങ്ങളെല്ലാം പുറന്തള്ളി ശരീരത്തിന് ആരോഗ്യം നല്‍കുമെങ്കിലും ഗ്രീന്‍ ടീ രാത്രിയില്‍ കുടിക്കുന്നത് ഉറക്കമില്ലാതാക്കും.

ഉറക്കത്തിന് മുമ്പ് വൈന്‍ കഴിക്കുന്നതും ഉറക്കം ഇല്ലാതാക്കും. ഹൃദയത്തിന് റെഡ് വൈന്‍ നല്ലതാണെങ്കിലും ഉറക്കത്തിന് വൈന്‍ അത്ര നല്ലതല്ല.

ആരോഗ്യം പകരുന്നതാണെങ്കിലും ഡാര്‍ക് ചോക്ലേറ്റും ഉറക്കത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന് ഉണര്‍വ്വേകുന്ന കാപ്പി രാത്രിയില്‍ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

Read Also : ഭർത്താവിന് വഴിവിട്ട ബന്ധം, കൊന്നുകളയുമെന്ന് ഭീഷണി: യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റില്‍

രാത്രിയില്‍ ചിക്കനും പനീറുമെല്ലാം ആസ്വദിച്ച് കഴിക്കുന്നത് വയറ് നിറയ്ക്കുമെങ്കിലും ഉറക്കം അത്ര സുഖകരമാക്കില്ല. അതുകൊണ്ട് രാത്രി ഇത്തരം ഭക്ഷണ വസ്തുക്കളോട് മുഖം തിരിക്കുന്നത് തന്നെയാണ് ഉചിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button