ThiruvananthapuramLatest NewsKeralaNattuvarthaNews

പൊലീസ് പരിശോധനയില്‍ സഹികെട്ട് വിദേശപൗരന്‍ റോഡില്‍ മദ്യം ഒഴുക്കി കളഞ്ഞസംഭവം: സസ്പെന്‍ഡ് ചെയ്ത എസ്ഐയെ തിരിച്ചെടുത്തു

ബില്‍ കാണിക്കാതെ മദ്യം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരം: ബില്‍ കാണിക്കാതെ മദ്യം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന പൊലീസ് വാശിക്ക് മുന്നില്‍ വിദേശ പൗരന്‍ മദ്യം റോഡില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐയെ തിരിച്ചെടുത്തു. കോവളം ഗ്രേഡ് എസ്ഐ ഷാജിയെയാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. ഇയാളെ പൂന്തുറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയേക്കും.

Read Also : കൊച്ചിയില്‍ പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍

പുതുവര്‍ഷത്തലേന്നായിരുന്നു സംഭവം. ബിവറേജ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു വിദേശ പൗരനെ പൊലീസ് തടഞ്ഞത്. ബില്‍ കാണിക്കാതെ മദ്യം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ബില്‍ വാങ്ങാന്‍ മറന്നതാണെന്ന് അറിയിച്ചിട്ടും പൊലീസ് വഴങ്ങിയിരുന്നില്ല.

ഇതോടെ വിദേശ പൗരന്‍ മദ്യം റോഡരികില്‍ ഒഴുക്കി കളയുകയായിരുന്നു. മദ്യം ഒഴുക്കി കളഞ്ഞതിന് ശേഷം ഇയാള്‍ ബിവറേജില്‍ പോയി ബില്‍ വാങ്ങി പൊലീസിനെ കാണിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് എസ്ഐയെ ഡിജിപി സസ്പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button