ദില്ലി: സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് അഖിലേന്ത്യാ കിസാന്‍സഭ രംഗത്ത്. വിമര്‍ശനങ്ങള്‍ തള്ളി സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് ഇറങ്ങാനാണ് അഖിലേന്ത്യാ കിസാന്‍സഭയുടെ തീരുമാനം. കേരളത്തിലെ അടിസ്ഥാനസൗകര്യ മേഖലയെ ആധുനികീകരിക്കുന്ന പദ്ധതിയെന്നാണ് കിസാന്‍സഭ സിൽവർ ലൈൻ പദ്ധതിയെ അഭിസംബോധന ചെയ്തത്.
Also Read:പരീക്ഷകളിൽ മാറ്റമില്ല, പ്രത്യേക ടൈം ടേബിൾ ഇല്ല: ഓൺലൈൻ ക്ലാസുകളുടെ വിശദീകരണവുമായി മന്ത്രി
‘കേരളത്തിലെയും മഹാരാഷ്ട്രയിലെയും സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. സില്‍വര്‍ ലൈന്‍, ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളെ അതുകൊണ്ട് തന്നെ ഒരേ നിലയില്‍ കാണാനാകില്ല. ഭൂപരിഷ്‌കരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. മനുഷ്യവിഭവശേഷിയാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇത് ഫലപ്രദമായി വിനിയോഗിക്കാന്‍ യാത്രാസമയം കുറയ്ക്കണം. ഇതിനുള്ള പ്രധാന ചുവടുവയ്പാണ് സില്‍വര്‍ ലൈൻ ‘, കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് പറഞ്ഞു.
‘മഹാരാഷ്ട്രയില്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കൃഷിയെമാത്രം ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ജീവിതമാര്‍ഗം ഉറപ്പാക്കാതെയാണ് പദ്ധതി. സ്വാഭാവികമായും ആദിവാസികളില്‍നിന്ന് അടക്കം എതിര്‍പ്പുണ്ടാകും. കേരളത്തിന്റെ കാര്‍ഷികമേഖല വളരണമെങ്കില്‍ വിളകളില്‍ അധിഷ്ഠിതമായ വ്യവസായങ്ങളുണ്ടാകണം. ഇതിനും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണ്. കേരളത്തിലെ യുവജനങ്ങളുടെ ശോഭനമായ ഭാവിക്കും പദ്ധതി ഗുണമാണ്. മഹാരാഷ്ട്രയിലെ സാമൂഹിക-സാമ്ബത്തിക-കാര്‍ഷികസാഹചര്യം കേരളത്തെപ്പോലെയല്ല’, പി. കൃഷ്ണപ്രസാദ് പറഞ്ഞു.
Post Your Comments