ന്യൂഡൽഹി: ട്രെയിൻ ഗാർഡിന്റെ പദവി പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ‘ട്രെയിൻ മാനേജർ’ എന്ന പദവിയിലായിരിക്കും ഇവർ അറിയപ്പെടുകയെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കുറച്ചു നാളുകൾക്ക് മുൻപ്, ഈ പദവിയിൽ മാറ്റം വരുത്തണമെന്ന് റെയിൽവേയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് നിൽക്കുന്ന ഗാർഡുകൾക്കു തുല്യമായാണ് സമൂഹത്തിൽ തങ്ങളെ കാണുന്നതെന്ന് ഇവർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പദവിയിൽ മാറ്റങ്ങൾ നടപ്പിലാക്കിയത്. യഥാർത്ഥത്തിൽ, ഒരു ട്രെയിനിന്റെ ഇൻ- ചാർജ് നിർവഹിക്കുന്നത് ഗാർഡുകളാണ്. ഇവർക്ക് ശമ്പള വർദ്ധനവും നൽകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ പരിഷ്കരണത്തിലൂടെ ഇവർക്ക് സമൂഹത്തിൽ നല്ല സ്ഥാനം ലഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ പ്രസ്താവിച്ചു. ഇനി മുതൽ അസിസ്റ്റന്റ് ഗാർഡ് അറിയപ്പെടുന്നത് ‘അസിസ്റ്റന്റ് പാസഞ്ചർ ട്രെയിൻ മാനേജർ’ എന്നാണ്. ‘ഗുഡ്സ് ട്രെയിൻ മേനേജർ’ എന്നായിരിക്കും ഗുഡ്സ് ഗാർഡും അറിയപ്പെടുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു
Post Your Comments