Latest NewsUAENewsInternationalGulf

ഭൂമിയിടപാടുകളിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്: കഴിഞ്ഞ വർഷം നടന്നത് 15,037 ദിർഹത്തിന്റെ ഇടപാടുകൾ

ദുബായ്: ഭൂമിയിടപാടുകളുടെ എണ്ണത്തിൽ 12 വർഷത്തെ റെക്കോർഡ് മറികടന്ന് ദുബായ്. കഴിഞ്ഞ വർഷം 15,107 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് ദുബായിയിൽ നടന്നത്. താമസസജ്ജമായ കെട്ടിടങ്ങൾക്കും മറിച്ചുവിൽപന നടത്തുന്ന കെട്ടിടങ്ങൾക്കുമായിരുന്നു ഏറ്റവും അധികം വിൽപ്പന നടന്നത്.

Read Also: ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി പരാതിക്കാരി

59.6 ശതമാനം ഇടപാടുകളാണ് ഇത്തരത്തിൽ നടന്നത്. 40.6% ആണ് നിർമാണ സജ്ജമായ ഭൂമി വിൽപന നടത്തിയത്. ഇത്തരത്തിലുള്ള 24761 സ്ഥലങ്ങൾ 4550 കോടി ദിർഹത്തിന് വിറ്റുപോയെന്നും 36480 കെട്ടിടങ്ങൾ 10556 കോടി ദിർഹത്തിനും മറിച്ചുവിറ്റുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2008 നു ശേഷം ഈ രീതിയിൽ നടന്ന ഏറ്റവും വലിയ വിൽപനയാണിത്. ദുബായ് എക്‌സ്‌പോയാണ് റിയൽ എസ്റ്റേറ്റ് ഇടപാടുകളെ ഏറ്റവും സ്വാധീനിച്ച ഘടകമെന്നാണ് വിവരം.

ഇടപാടുകളുടെ എണ്ണത്തിൽ 2020 നെ അപേക്ഷിച്ച് 74.44% വർധനവ് ഉണ്ടായി. കോവിഡിനു മുൻപ് 2019ൽ നടന്ന വിൽപനയേക്കാൾ കൂടുതൽ ഇടപാടുകൾ കഴിഞ്ഞ വർഷം നടന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Read Also: വീട് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കും: തീരുമാനവുമായി ഖത്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button