KollamCOVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എം എല്‍ എ, ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇ ജി മോഹനന്‍ സമ്മേളനം തുടങ്ങും മുമ്പേ കൊവിഡ് രോഗ ബാധിതനായിരുന്നെന്നാണ് പാര്‍ട്ടി നേതൃത്വം നൽകിയ വിശദീകരണം.

ശനിയാഴ്ച ഉച്ചയോടെയാണ് ഐ ബി സതീഷ് എം എല്‍ എയുടെ പരിശോധനാ ഫലം പുറത്തുവന്നത്. ഇന്നലെ നടന്ന സമ്മേളനത്തിലാണ് മറ്റ് പ്രതിനിധികള്‍ക്കൊപ്പം സതീഷും പങ്കെടുത്തത്. വേദിയില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button