KozhikodeKeralaNattuvarthaLatest NewsNews

ടിപി കൊലക്കേസ് പ്രതി കെസി രാമചന്ദ്രന്റെ വീടാക്രമിച്ച സംഭവം: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

കോഴിക്കോട് : ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെസി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആർഎംപി പ്രവർത്തകരായ ഒൻപത് പേരെയാണ് വടകര അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ കെസി രാമചന്ദ്രനെ അറസ്റ്റ് ചെയ്ത 2012 മെയ് പതിനഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ആർഎംപി പ്രവർത്തകരെ പ്രതി ചേർത്താണ് അന്ന് വടകര പോലീസ് കേസെടുത്തത്. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പുനരന്വേഷണം നടത്തി മൂന്ന് പേരെ കൂടി പ്രതി ചേർക്കുകയായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. ടിപി കൊലക്കേസിൽ എട്ടാംപ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കെസി രാമചന്ദ്രൻ ഇപ്പോൾ പരോളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button