ന്യൂദല്‍ഹി: ദേശീയ സൈനിക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഖാദിയില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിക്കാനൊരുങ്ങി എം.എസ്.എം.ഇ (മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്) മന്ത്രാലയം.
1971ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ഐതിഹാസികമായ യുദ്ധത്തിന്റെ കേന്ദ്രമായിരുന്ന ലോംഗെവാലയിലാണ് പതാക പ്രദര്‍ശിപ്പിക്കുന്നത്. ലേ, ജമ്മു കശ്മീര്‍, മുംബൈ എന്നിവിടങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ഖാദിയില്‍ നിര്‍മിച്ച ദേശീയ പതാക ഉയര്‍ത്തുന്നത് ജയ്സല്‍മീറിലാണ്. രാജസ്ഥാന് ജയ്സാല്‍മീറില്‍ ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയിലാണ് പതാക സ്ഥാപിക്കുന്നത്.
Post Your Comments