ബൊകാറോ: അപകടത്തെത്തുടർന്ന് അഞ്ചുവർഷത്തോളമായി തളർന്നു കിടപ്പിലായയാൾ കോവിഡ് വാക്‌സിനെടുത്തതോടെ എഴുന്നേറ്റു നടക്കാൻ തുടങ്ങിയിരിക്കുന്നു! ജാർഖണ്ഡിലെ ബൊകാറോ ജില്ലയിലെ ഉത്തസാരയിലാണ് ഇത്തരത്തിലൊരു കൗതുകസംഭവമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദുലാർചന്ദ് മുണ്ടയ്ക്ക് അഞ്ചുവർഷം മുൻപാണ് ഒരു റോഡപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നത്. അപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തോളമായി നടക്കാനും എഴുന്നേൽക്കാനും സംസാരിക്കാനുമൊന്നുമാകാതെ വീട്ടിൽ തളർന്നുകിടപ്പായിരുന്നു.
Read Also: കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 5,628 കേസുകൾ
എന്നാൽ, ഈ മാസം നാലിനാണ് സമീപത്തെ അങ്കൻവാടി ജീവനക്കാരൻ വീട്ടിലെത്തി കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. എന്നാൽ, എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം തന്നെ 55കാരന് ശരീരമിളക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങി. വീട്ടുകാരുടെ സഹായത്തോടെ പതുക്കെ നടക്കാനും സാധിക്കുന്നുണ്ട്.
Post Your Comments