KollamKeralaNattuvarthaLatest NewsNews

റെ​യി​ൽ​വെ ട്രാ​ക്കി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​നി അ​ശ്വി​നി (23)യെയാ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​നി അ​ശ്വി​നി (23)യെയാ​ണ് മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്.

പേ​ട്ട​ക്ക് സ​മീ​പ​ത്തെ റെ​യി​ൽ​വെ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചാ​ല​യി​ലെ ഒ​രു ജൂ​വ​ല​റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് അ​ശ്വി​നി. വ്യാ​ഴാ​ഴ്ച ഏ​റെ വൈ​കി​യി​ട്ടും യു​വ​തി വീ​ട്ടി​ലെ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ ഫോ​ർ​ട്ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read Also : അനധികൃത പണപ്പിരിവിനെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി: യുഎഇ

പൊലീ​സ് നടത്തിയ അന്വേഷണത്തിൽ വ്യാ​ഴാ​ഴ്ച യു​വ​തി നേ​ര​ത്തെ ക​ട​യി​ൽ നി​ന്നും പോ​യെ​ന്ന് സ്ഥാ​പ​ന ഉ​ട​മ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് റെ​യി​ൽ​വെ ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

പേ​ട്ട, ഫോ​ർ​ട്ട് പൊ​ലീ​സ് സ്ഥലത്തെത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. തുടർന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button