ടെഹ്റാൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കുന്നതായി ചിത്രീകരിച്ച് ഇറാൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വെബ്സൈറ്റിലാണ് ഈ വീഡിയോ കാണപ്പെട്ടത്. യു.എസിലെ ഫ്ലോറിഡയിലുള്ള റിസോർട്ടിൽ ഗോൾഫ് കളിച്ചു കൊണ്ടിരിക്കുന്ന ട്രംപിനെ ഡ്രോൺ അയച്ച് വധിക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
ട്രംപ് യു.എസ് പ്രസിഡന്റായിരുന്നപ്പോൾ ഡ്രോൺ ആക്രമണത്തിൽ ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. ട്രംപ് ചെയ്തതിന് പ്രതികാരം ഉറപ്പാണെന്ന മുന്നറിയിപ്പും വീഡിയോ നൽകുന്നുണ്ട്.
2020 ജനുവരി മൂന്നിന് ബഗ്ദാദിൽ വച്ചാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇതിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് ഇറാനിൽ മത്സരങ്ങൾ നടത്തിയിരുന്നു. അതിലേക്ക് വന്ന ഒരു അനിമേറ്റഡ് വീഡിയോയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Post Your Comments