കേപ്ടൗൺ: കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാംദിനത്തിലെ എല്‍ഗറുടെ എല്‍ബിഡബ്ല്യു ഡിആര്‍എസ് വിവാദത്തില്‍ വിശദീകരണവുമായി ബ്രോഡ്കാസ്റ്റര്‍ സൂപ്പര്‍ സ്പോര്‍ട്ട്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡീന്‍ എല്‍ഗര്‍ക്കെതിരായ എല്‍ബിഡബ്ല്യു തള്ളാനുള്ള കാരണത്തെക്കുറിച്ച് ബ്രോകാസ്റ്റര്‍മാരായ സൂപ്പര്‍ സ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്.
പിച്ചിലെ ബൗണ്‍സാണ് എല്‍ഗറുടെ എല്‍ബിഡബ്ല്യു നിഷേധിക്കാനുള്ള സുപ്രധാന ഘടകമെന്നു അവര്‍ ഗ്രാഫിക്സിനൊപ്പം ട്വീറ്റ് ചെയ്തു. ഉറപ്പായും എല്‍ബിഡബ്യു വിക്കറ്റ് ലഭിക്കേണ്ടയിടത്ത് തേര്‍ഡ് അമ്പയര്‍ അത് നിരസിച്ചതാണ് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഡീന്‍ എല്‍ഗറിനെയാണ് തേര്‍ഡ് അമ്പയര്‍ അകമഴിഞ്ഞ് കനിഞ്ഞത്.
Read Also:- ഡയറ്റില്‍ ഉൾപ്പെടുത്താവുന്ന കലോറി കുറഞ്ഞ ചില ഭക്ഷണങ്ങള്‍..
ആര്‍ അശ്വിനെറിഞ്ഞ 21-ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. നാലാമത്തെ ബോളില്‍ ഡീന്‍ എല്‍ഗിനെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തതിനു പിന്നാലെ അമ്പയര്‍ മറെയ്‌സ് ഇറാസ്മസ് ഔട്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ എല്‍ഗര്‍ ഡിആര്‍എസ് വിളിച്ചു.
Post Your Comments