Latest NewsKeralaNews

പിണറായി വിജയൻ തെറ്റായ ഉത്തരം നൽകി: അവകാശ ലംഘന നോട്ടീസുമായി അൻവർ സാദത്ത്

സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് ആലുവ എംഎൽഎ അൻവർ സാദത്ത്. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ചാണ് അൻവർ സാദത്ത് രംഗത്ത് എത്തിയത്.

Read Also: മെഗാ തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ട്: മന്ത്രി വി.ശിവന്‍കുട്ടി

സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ സിഡി കിട്ടിയില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു. അതിനിടെ സംസ്ഥാനത്ത് വീണ്ടും കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു. കണ്ണൂർ മാടായിപ്പാറയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകളാണ് വീണ്ടും പിഴുതു മാറ്റിയത്. എട്ട് അതിരടയാള കല്ലുകൾ പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് ഇന്ന് രാവിലെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button