Latest NewsInternational

കസാഖ്സ്ഥാൻ ശാന്തം : പിന്മാറാനൊരുങ്ങി റഷ്യൻ നിയന്ത്രിത സഖ്യസേന

മോസ്കോ: കസാഖ്സ്ഥാൻ ശാന്തമായതിനാൽ റഷ്യൻ നിയന്ത്രിത സഖ്യസേന പിന്മാറാനൊരുങ്ങുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. ഇന്ധനവില വർധിച്ചതിനെ തുടർന്ന് കസാഖ്സ്ഥാൻ സർക്കാരും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതേത്തുടർന്ന് രാജ്യം ആഭ്യന്തര കലാപത്തിന്റെ പിടിയിലകപ്പെട്ടതിനാൽ
കസാഖ്സ്ഥാൻ പ്രസിഡന്റ് കാസിം ടോക്കായേവ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട്‌ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

ജനുവരി രണ്ടിനാണ് രാജ്യത്ത് കലാപം ആരംഭിച്ചത്. കലാപത്തിൽ, സുരക്ഷാ
ഉദ്യോഗസ്ഥരടക്കം 162 കൊല്ലപ്പെട്ടിരുന്നു. നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളാണ് കലാപകാരികൾ തകർത്തത്. ഇതേതുടർന്ന് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിൽ അംഗരാജ്യമായ കസാഖ്സ്ഥാൻ, സഖ്യത്തോട് സഹായം ആവശ്യപ്പെടുകയായിരുന്നു. രണ്ടായിരത്തോളം പട്ടാളക്കാരെയാണ് കസാഖ്സ്ഥാനിലേക്ക് സഖ്യം അയച്ചത്. നിലവിൽ, സ്ഥിതി ശാന്തമായെന്ന് പ്രസിഡന്റ്‌ കാസിം ടോക്കായേവ് പറഞ്ഞു.

ഈ ആഭ്യന്തര കലാപത്തെ അടിച്ചമർത്തുന്നതിൽ സിഎസ്ടിഒ സൈന്യം പ്രധാന പങ്കു വഹിച്ചുവെന്ന് പുടിൻ അഭിപ്രായപ്പെട്ടു. ഏൽപ്പിച്ച ദൗത്യം കഴിഞ്ഞുവെന്നും തിരിച്ചു പോകേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button