പേരാമ്പ്ര : ആറു വയസുകാരിയെ കല്യാണ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ഞിക്കാവ് ഒറവിൽ ഊട്ടുപുരക്കണ്ടി മോഹനൻ (54) ആണ് അറസ്റ്റിലായത്.
പേരാമ്പ്ര പൊലീസ് ആണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : സ്കൂളുകള്‍ അടച്ചു,മതപരമായ കൂടിച്ചേരലുകൾക്ക് വിലക്ക്: നിയന്ത്രണം കർശനമാക്കി മധ്യപ്രദേശ്
പേരാമ്പ്ര സി.ഐ എം. സജീവ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Post Your Comments