Latest NewsNewsIndia

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്, ഒരു മരണം : 80 പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയില്‍ നടക്കുന്ന ജെല്ലിക്കെട്ട് മത്സരത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ എണ്ണം എണ്‍പതായി. പരിക്കേറ്റ ഒരാളാണ് മരണത്തിന് കീഴടങ്ങിയത്. മധുരയിലെ അവണിയാപുരത്താണ് മത്സരം നടന്നത്.

കാളയെ മെരുക്കുന്ന 38 പേര്‍, കാള ഉടമകളായ 24 പേര്‍, മത്സരം കാണാനെത്തിയ 18 പേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മത്സരത്തിന്റെ ആദ്യ ദിനമായിരുന്നു വെള്ളിയാഴ്ച. രാവിലെ 7.30ഓടെയാണ് മത്സരം തുടങ്ങിയത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 50 പേരാണ് പങ്കെടുത്തത്.

ജില്ലാ കളക്ടര്‍, വ്യവസായ മന്ത്രി പി. മൂര്‍ത്തി, ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മത്സരം. പ്രതിരോധ വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പരിപാടിയിലേക്ക് പ്രവേശനമുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button