Latest NewsInternational

ഭീകരന്റെ ഭാര്യയാകാൻ നാടുവിട്ടു, നരകയാതനയിൽ തിരികെവന്നാൽ മതിയെന്ന് : ഐഎസ് വധുവിന്റെ ഹർജി പോലും പരിഗണിക്കാതെ യുഎസ്

മുത്താനയുടെ ഭർത്താവ് റഹ്മാൻ 2015 മാർച്ചിൽ സിറിയയിൽ കൊല്ലപ്പെട്ടു. തുടർന്ന് ടുണീഷ്യൻ ഭീകരനെ വിവാഹം കഴിച്ച മുത്താന നിലവിൽ ഒരു കുഞ്ഞിന്റെ അമ്മയാണ്

വാഷിംഗ്ടൺ : സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന ഐ എസ് ഭീകര​ന്റെ വധുവായ ഹോഡ മുത്താനയുടെ ഹർജി പരിഗണിക്കാൻ കൂട്ടാക്കാതെ യുഎസ് സുപ്രീം കോടതി. അലബാമയിൽ ജനിച്ചു വളർന്ന ഹോഡ മുത്താന 2014 ലാണ് ഐഎസിൽ ചേരാനായി നാട് വിടുന്നത്. തുടർന്ന് ഓസ്‌ട്രേലിയൻ ജിഹാദിസ്റ്റായ അബു ജിഹാദ് അൽ ഓസ്‌ട്രേലി എന്ന പേരുള്ള സുഹാൻ റഹ്മാനുമായി വിവാഹം ചെയ്തു. ഐഎസിൽ ചേർന്നതിൽ താൻ ഖേദിക്കുന്നുവെന്നും ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഹോഡ മുത്താന ഇപ്പോൾ പറയുന്നത് .

മുത്താനയുടെ ഭർത്താവ് റഹ്മാൻ 2015 മാർച്ചിൽ സിറിയയിൽ കൊല്ലപ്പെട്ടു. തുടർന്ന് ടുണീഷ്യൻ ഭീകരനെ വിവാഹം കഴിച്ച മുത്താന നിലവിൽ ഒരു കുഞ്ഞിന്റെ അമ്മയാണ് . ഹോഡ മുത്താന ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു എന്ന വിവരത്തിന് പിന്നാലെ യുഎസ് പൗരയല്ലെന്ന് അധികൃതർ നിർണ്ണയിക്കുകയും പാസ്‌പോർട്ട് റദ്ദാക്കുകയും ചെയ്തു. 2019-ലാണ്, മുത്താനയുടെ പ്രവേശനം തടഞ്ഞ ഫെഡറൽ കോടതിക്കെതിരെ പിതാവ് അപ്പീൽ നൽകിയത്. എന്നാൽ സുപ്രീം കോടതി അഭിപ്രായം പറയാതെ തന്നെ ഹർജി നിരസിച്ചു.

അമേരിക്കയിൽ ജനിച്ച യെമൻ വംശജയായ വനിതയാണ് ഹോഡാ മുത്താന . സിറിയയിൽ ഐഎസിനെതിരെ പോരാടുന്ന സഖ്യസേനയ്‌ക്ക് 2019 ജനുവരിയിൽ അവർ കീഴടങ്ങി. യുഎസിലെ യെമൻ നയതന്ത്രജ്ഞനായിരുന്നു പിതാവ് . എന്നാൽ ഫെഡറൽ നിയമപ്രകാരം, യുഎസിൽ ജനിക്കുന്ന നയതന്ത്രജ്ഞരുടെ കുട്ടികൾക്ക് സ്വയമേവ പൗരത്വം നൽകുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button