മനാമ: ലോകത്തെല്ലായിടത്തും ടെലിവിഷന്‍ സീരിയലുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സീരിയല്‍ സമയത്ത് വീടുകളില്‍ സന്ദര്‍ശനത്തിന് പോലും പോകാന്‍ പറ്റില്ല എന്ന് തമാശ പറയുന്നവരുണ്ട്. ഇത്തരത്തില്‍ സീരിയല്‍ ആരാധികയായ ബഹ്‌റൈനിലെ ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.ഭര്‍ത്താവ് റൊമാന്റിക് അല്ലെന്നാണ് ഇവരുടെ പരാതി.
ടര്‍ക്കിഷ് സീരിയലുകളിലെ അഭിനേതാക്കളെപ്പോലെ ഭംഗിയോ ആകാര വടിവോ ഭര്‍ത്താവിനില്ലെന്ന് ഇവര്‍ പറയുന്നു. സീരിയല്‍ ഭ്രമം മൂലം തന്റെ അഞ്ച് വര്‍ഷം നീണ്ട വിവാഹ ജീവിതമാണ് യുവതി അവസാനിപ്പിക്കാനൊരുങ്ങുന്നതെന്ന് അഭിഭാഷകനായ താഖി ഹുസൈന്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ ഭര്‍ത്താവ് തന്റെ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്ന ആളാണെന്നും ഹുസൈന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ആഴ്ച മഴ പെയ്യുന്ന സമയത്ത് യുവതി പുറത്തേക്ക് ഇറങ്ങി നനയുകയും ഭര്‍ത്താവിനോട് മഴയത്ത് ഇറങ്ങി തന്റെ മുഖത്ത് ചുംബിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് ഇത് നിരസിച്ചു. ഇതില്‍ പ്രകോപിതയായാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് ‘ന്യൂസ് ഓഫ് ബഹ്‌റൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments