സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകി നടി ഭാമ. താനും കുടുംബവും സുഖമായി ഇരിക്കുകയാണെന്നും തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ വെറും കെട്ടുകഥകൾ മാത്രമാണെന്നും ഭാമ വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരം മറുപടി പറഞ്ഞത്.
Also Read:ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി, തിരുവാതിര കളിച്ചാൽ കുഴപ്പമുണ്ടോയെന്ന് സോഷ്യൽമീഡിയ
താനും കുടുംബവും സുഖമായിരിക്കുന്നുവെന്നും നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദിയെന്നും താരം കുറിച്ചു.’കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി’. ഭാമയുടെ പോസ്റ്റ്. സോഷ്യൽ മീഡിയയിൽ കമന്റ് ഓഫ് ആക്കിയ ശേഷമാണ് ഭാമ ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ ഭാമ നേരിട്ടിരുന്നു. അതിനുശേഷമാണ് ഇത്തരമൊരു പോസ്റ്റ് കൂടി എത്തുന്നത്. ഏതാനും നാളുകൾക്ക് മുൻപ് മകളുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങൾ ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
View this post on Instagram
Post Your Comments