Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് കേസുകൾ വർധിക്കുന്നു: ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,616 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,616 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 982 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള നാലു മരണങ്ങളാണ് ബുധനാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

Read Also: ആത്മഹത്യക്ക് ശ്രമിച്ചതല്ല: അമിത അളവില്‍ ഉറക്കഗുളിക കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവ നടിയുടെ മൊഴി

7,93,68 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,55,670 പേർ രോഗമുക്തി നേടി. 2,181 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 35,463 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 300,893 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: സിപിഎമ്മിന്റെ മെഗാ തിരുവാതിര, മലക്കംമറിഞ്ഞ് കോടിയേരി : തിരുവാതിര ഒഴിവാക്കാമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button