തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി നടത്തിയ മെഗാ തിരുവാതിരയിലെ പാട്ടിലെ വരികളെ വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഭക്ഷ്യക്കിറ്റും ധാന്യക്കിറ്റും നൽകിയത് മാർക്സിസ്റ്റ് പാർട്ടിയല്ലെന്നും സർക്കാരാണെന്നും ശ്രീജിത്ത് പണിക്കർ ഓർമിപ്പിക്കുന്നു.
‘എന്റെ സഖാക്കളേ, ഭക്ഷ്യക്കിറ്റും ധാന്യക്കിറ്റും നൽകിയത് മാർക്സിസ്റ്റ് പാർട്ടിയല്ല, സർക്കാരാണ്. അതിന്റെ പണം കണ്ടെത്തിയത് എകെജി സെന്ററിൽ നിന്നല്ല, സർക്കാർ ഖജനാവിൽ നിന്നാണ്. അതിന്റെ സാമ്പത്തിക ബാധ്യത വഹിച്ചത് പാർട്ടിക്കാരല്ല, നികുതിദായകരായ പൊതുജനമാണ്. അത് വിതരണം ചെയ്തത് പാർട്ടിക്കാർ വഴിയല്ല, സർക്കാർ സംവിധാനം വഴിയാണ്. എട്ടുകാലി മമ്മൂഞ്ഞ്’, ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മെഗാ തിരുവാതിര – റിവ്യൂ. ആദ്യ ഭാഗം.
‘ഭക്ഷ്യക്കിറ്റും ധാന്യക്കിറ്റും
നാടുമുഴുവൻ മുടങ്ങാതെ
നൽകി രക്ഷയേകിയില്ലേ
മാർക്‌സിസ്റ്റ് പാർട്ടി…
വന്ദ്യവയോധികർക്കെല്ലാം
ക്ഷേമ പെൻഷൻ മുടങ്ങാതെ
നേരിട്ടേകി രക്ഷിച്ചല്ലോ
മാർക്‌സിസ്റ്റ് പാർട്ടി…’
എന്റെ സഖാക്കളേ! ഭക്ഷ്യക്കിറ്റും ധാന്യക്കിറ്റും നൽകിയത് മാർക്സിസ്റ്റ് പാർട്ടിയല്ല, സർക്കാരാണ്. അതിന്റെ പണം കണ്ടെത്തിയത് എകെജി സെന്ററിൽ നിന്നല്ല, സർക്കാർ ഖജനാവിൽ നിന്നാണ്. അതിന്റെ സാമ്പത്തിക ബാധ്യത വഹിച്ചത് പാർട്ടിക്കാരല്ല, നികുതിദായകരായ പൊതുജനമാണ്. അത് വിതരണം ചെയ്തത് പാർട്ടിക്കാർ വഴിയല്ല, സർക്കാർ സംവിധാനം വഴിയാണ്. #എട്ടുകാലി_മമ്മൂഞ്ഞ്.
Post Your Comments