Latest NewsNewsIndia

ആസാദി കാ അമൃത് മഹോത്സവ് ആഘോഷം, ഒരു കോടി ജനങ്ങള്‍ പങ്കെടുക്കുന്ന സൂര്യനമസ്‌കാരം വെള്ളിയാഴ്ച

ന്യൂഡല്‍ഹി: രാജ്യത്ത് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ആഗോള സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിക്കുന്നു. ആഗോള വ്യാപകമായി ഒരു കോടിയോളം വരുന്ന ജനങ്ങള്‍ സൂര്യനമസ്‌കാരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. മുന്‍ വര്‍ഷങ്ങളില്‍ 75 ലക്ഷം പേരാണ് സൂര്യനമസ്‌കാരത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് സൂര്യ നമസ്‌കാര പരിപാടി സംഘടിപ്പിക്കുന്നത്.

Read Also : ക്യാമ്പസ് കൊലപാതകങ്ങൾ ചർച്ചയായതിന് പിന്നാലെ ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക ഒഴിവാക്കി കെഎസ്‌യു

മകരസംക്രാന്തി ദിനത്തിലാണ് സൂര്യ നമസ്‌കാര പരിപാടി നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സൂര്യ നമസ്‌കാരം പതിവാക്കുന്നതിലൂടെ മനുഷ്യന്റെ ചൈതന്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു. ശരീരത്തിന് കൂടുതല്‍ പ്രതിരോധ ശക്തി കൈവരിക്കാനാകുന്നതിലൂടെ കൊറോണയെ അകറ്റി നിര്‍ത്താന്‍ ഇത് കൂടുതല്‍ സഹായിക്കുന്നുവെന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും, വിദേശത്തു നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും, ഇന്ത്യന്‍ യോഗ അസോസിയേഷന്‍, നാഷണല്‍ യോഗ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍, യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, നിരവധി സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പങ്കെടുക്കുന്നവരും യോഗാ പ്രേമികളും അതത് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ലിങ്കുകള്‍ ആയുഷ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാം:

https://yoga.ayush.gov.in/suryanamaskar

 

shortlink

Related Articles

Post Your Comments

Related Articles


Back to top button