തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണ കരാറില്‍ മാനേജ്മെന്‍റും യൂണിയനുകളും ഒപ്പുവച്ചു. പുതിയ കരാര്‍ പ്രകാരം കുറഞ്ഞ ശമ്പളം 23,000 രൂപയായിരിക്കും. ഇനി ശമ്പള പരിഷ്കരണം 10 വര്‍ഷത്തിനുശേഷം നടപ്പാക്കും.
പ്രഖ്യാപിച്ച തീയതിക്കുള്ളിൽ തന്നെ 11 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളക്കരാർ ഒപ്പു വച്ചത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസും, ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണു കരാറിൽ ഒപ്പു വച്ചത്.മുഴുവന്‍ വനിത ജീവനക്കാര്‍ക്കും ചൈല്‍ഡ് കെയര്‍ അലവന്‍സ് ലഭിക്കുമെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
Post Your Comments