KeralaLatest NewsNews

കെ റെയിലിൽ മുഖ്യമന്ത്രി എന്ത് പ്രചാരണം നടത്തിയാലും ജനങ്ങൾ അപകടം തിരിച്ചറിയും: കെ റെയിൽ വിരുദ്ധ ജനകീയ സമിതി

തിരുവനന്തപുരം : കെ. റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഇറക്കുന്ന ലഘുലേഖക്കെതിരെ കെ റെയിൽ വിരുദ്ധ ജനകീയ സമിതി. എത്ര ലഘുലേഖ ഇറക്കിയാലും കെറെയിലിന്റെ അപകടം ജനങ്ങൾ തിരിച്ചറിയുമെന്നും ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു.

വലിയ പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴാണ് സർക്കാർ ബോധവത്കരണവുമായി ഇറങ്ങിയത്. ഇരകൾക്കൊപ്പം പൊതുസമൂഹവും പദ്ധതിക്കെതിരാണ്. കെ റെയിലിനെതിരെ ഇന്ത്യയിലെ മുൻനിരയിലെ വിദഗ്ധരെല്ലാം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also :   രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം..!

സർക്കാരിന്റെ ചെലവിൽ ലഘുലേഖ ഇറക്കിയെങ്കിൽ അത് വെറുതെയാണ്. കോടി കണക്കിന് രൂപ പൊതുഖജനാവിൽ നിന്ന് ധൂർത്തടിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി എന്ത് പ്രചാരണം നടത്തിയാലും ജനങ്ങൾ സത്യം മനസിലായിട്ടുണ്ട്. എത്ര ലഘുലേഖ ഇറക്കിയാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button