Onam Food 2020ThiruvananthapuramLatest NewsNattuvarthaNews

ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് വിദഗ്ദര്‍

ദില്ലി: ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുമെന്ന് വിദഗ്ദര്‍. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 46,723 കേസുകളുള്ള മഹാരാഷ്ട്ര, 27,561 കേസുകളുള്ള ഡല്‍ഹി, 22,155 കേസുകളുള്ള പശ്ചിമ ബംഗാള്‍, 17,934 കേസുകളുള്ള തമിഴ്നാട്, 21,390 കേസുകളുള്ള കര്‍ണാടക എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. ഇന്ത്യയില്‍ കൊവിഡ് വ്യാപിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ദര്‍ നല്‍കുന്നത്.

Also read : ‘കിറ്റ് നൽകിയത് പാർട്ടിക്കാരല്ല, നികുതിദായകരായ പൊതുജനത്തിന്റെ പണമാണ്’: പാട്ടിലെ കള്ളം പൊളിച്ച് ശ്രീജിത്ത് പണിക്കർ

ഇന്ത്യയില്‍ ജനുവരി അവസാനത്തോടെ അണുബാധയുടെ കൊടുമുടിക്ക് സാക്ഷ്യം വഹിക്കുമെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ ഡാറ്റാ സയന്റിസ്റ്റും എപ്പിഡെമിയോളജിസ്റ്റുമായ പ്രൊഫസര്‍ ഭ്രമര്‍ മുഖര്‍ജി പറഞ്ഞു. അതീവ ജാഗ്രത പുലർത്തേണ്ട സമയമാണെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button