പോളിറ്റ് ബ്യൂറോ മെമ്പറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ‘മെഗാ തിരുവാതിരക്കളി’ നടക്കുമ്പോൾ ഇങ്ങേത്തലയ്ക്കൽ, കൃത്യമായി പറഞ്ഞാൽ കണ്ണൂരിൽ, രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും പുതിയ രക്തസാക്ഷിയായ ധീരജിന്റെ വിലാപയാത്രയും അന്ത്യകർമ്മങ്ങളും നടക്കുകയായിരുന്നു. സൈബറിടങ്ങളിൽ ധീരജിന് വേണ്ടി സി.പി.എം പ്രവർത്തകരുടെയും സഖാക്കളുടെയും പ്രതിഷേധങ്ങൾ നടക്കുമ്പോൾ തന്നെയാണ് ധീരജ് പിടിച്ച അതെ കോടിയുടെ ആൾക്കാർ മറ്റൊരിടത്ത് ആഘോഷപരിപാടികൾ നടത്തിയത്. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
‘ഒരു ഭാഗത്ത് സിപിഎമ്മിലെ സൈബർ മഹിളകളുടെ ഏങ്ങിക്കരച്ചിലുകൾ, വൈകാരിക മെലോഡ്രാമകൾ, തെറിവിളികൾ, പ്രതിരോധമല്ല പ്രതികരണമാണ് വേണ്ടത് എന്നൊക്കെപ്പറഞ്ഞുള്ള കലാപാഹ്വാനങ്ങൾ. മറുഭാഗത്ത് സിപിഎമ്മിലെ ജനാധിപത്യ മഹിളകളുടെ തിരുവാതിരക്കളി. കൂടെ കയ്യടിച്ചാസ്വദിക്കാൻ പോളിറ്റ് ബ്യൂറോ അംഗം വരെയുള്ള ഉയർന്ന നേതാക്കളും’, വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:മോഷ്ടിക്കപ്പെട്ട എട്ട് കോടി രൂപയുടെ സ്വർണം 22 വർഷങ്ങൾക്ക് ശേഷം ഉടമയ്‌ക്ക് സ്വന്തം
‘പഴയ SFI അവതാരകനോ, ഇടത് സാംസ്‌കാരിക സിംഹങ്ങളോ കണ്ടില്ലെന്ന് നടിച്ച ‘മെഗാ തിരുവാതിരക്കളി’ പോളിറ്റ് ബ്യുറോ മെമ്പറുടെ സാന്നിധ്യത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടന്നത് ധീരജിന്റെ വിലാപയാത്രയും അന്ത്യകർമങ്ങളും നടക്കുന്ന അതേ സമയത്തായിരുന്നു’, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.
‘CPIM ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മെഗാതിരുവാതിര നിങ്ങൾ കണ്ടോ? നിങ്ങളുടെ കൊടി പിടിച്ച ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ട് , അവന്റെ ശരീരത്തിന്റെ ചൂടാറും മുൻപ്, അവന്റെ അമ്മയുടെ ഹൃദയം നുറുങ്ങിയ കരച്ചിലിന്റെ ശബ്ദം കാതിൽ നിന്നും പോകുന്നതിനു മുൻപ് എങ്ങനെയാണ് നിങ്ങൾക്ക് കൈ കൊട്ടി പാട്ടു പാടി തിരുവാതിര കളിക്കാനും, ആ തിരുവാതിര പാട്ടിനൊപ്പം താളം പിടിക്കാനും സാധിക്കുന്നത് ? എന്ത് വിലയാണ് നിങ്ങൾ ഒരു രക്തസാക്ഷിക്ക് നല്കുന്നത്? കൂട്ടത്തിൽ ഒരുത്തൻ ചേതനയറ്റ് കിടക്കുമ്പോൾ , ഈ പരിപാടി നടത്തരുത് എന്ന് പറയുവാൻ ഒരല്പ്പമെങ്കിലും മനസ്സലിവുള്ള ഒരാൾ പോലും ആ പാർട്ടിയിലില്ലെ? കോൺഗ്രസിനെ പഠിപ്പിക്കുന്ന ഒരു ‘നിഷ്പക്ഷനെങ്കിലും ‘ ഒരു ചോദ്യചിഹ്നമോ കോമയോ കൊണ്ടെങ്കിലും പ്രതികരിക്കുവാനുള്ള ആർജ്ജവം ഉണ്ടോ? ഇല്ലായെന്നറിയാം, അതിനാൽ നിങ്ങളും തിരുവാതിരയ്ക്ക് താളം പിടിക്കുക ….. പ്രിയ ധീരജ് , നിന്റെ പ്രസ്ഥാനം പോലും നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് മാപ്പ്….’ – രാഹുൽ മാങ്കൂട്ടത്തിൽ എഴുതി.
Also Read:കോവിഡ് ബാധിച്ചവരെ ഇരുമ്പ് മുറിയിൽ തള്ളും : രോഗനിയന്ത്രണത്തിന് കർശന മാർഗങ്ങൾ സ്വീകരിച്ച് ചൈന
‘ധീരജ് മരിച്ചശേഷം കണ്ണൂരില്‍ രക്തസാക്ഷി മണ്ഡപം പണിയാന്‍ ഭൂമി വാങ്ങാനാണ് സിപിഎമ്മുകാര്‍ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യം.സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോള്‍ പോലീസിന് അനക്കമില്ല. പോലീസുകാര്‍ സിപിഎമ്മിന്റെ കിങ്കരന്മാര്‍ ആയിരിക്കുന്നു. വിലാപ യാത്ര നടക്കുമ്പോള്‍ സിപിഎം മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചു’, കെ സുധാകരൻ വിമർശിച്ചു.
‘ഒരു വിലാപയാത്ര കണ്ണൂരിലേക്ക് പോകുമ്പോൾ അത് ആഘോഷമാക്കുന്ന കുറെ കോൺഗ്രസുകാർ എന്ന് ഇനി പറയുമോ എന്തോ?? ‘നാണമില്ലേ കോൺഗ്രസേ’ എന്ന് ചർച്ചയും വൈകുന്നേരം സംഘടിപ്പിക്കാം…’- കെ.എസ് ശബരീനാഥ് പരിഹസിച്ചു.
‘കോട്ടയം മുതൽ പാറശ്ശാല വരെ ആഘോഷങ്ങൾ ആകാം’- എന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം.
‘ ദുഃഖം കടിച്ചമർത്തി അവർ തിരുവാതിര കളിച്ചു’-റിയാസ് മുക്കോളി പരിഹസിച്ചു.
‘ തിരുവാതിരക്ക് ശേഷം……………പുഷ്പാ ബക്കറ്റ് എടുക്കട്ടെ’.- ഇതായിരുന്നു കെ.എസ്.യു നേതാവ് ജഷീർ പള്ളിവയലിന്റെ പോസ്റ്റ്.
Post Your Comments