Latest NewsKeralaNews

കൺട്രോൾ കമ്മീഷന്‍ ഇടപെട്ടു: അഡ്വ. ജയശങ്കർ വീണ്ടും സിപിഐയിലേക്ക്

കൊച്ചി : അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്.

സി.പി.ഐ. ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു ജയശങ്കർ. 2021 ജൂലായ് 19-ന്, ജില്ലാസെക്രട്ടറി പി. രാജുവിന്റെ സാന്നിധ്യത്തിൽ ബ്രാഞ്ച് യോഗമാണ് ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സോഷ്യല്‍മീഡിയയിലൂടെയും ടിവി ചാനലിലൂടെയും ഭരണത്തെ നിരന്തരം വിമര്‍ശിക്കുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്.

Read Also  :  ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ..!

എന്നാൽ, ബ്രാഞ്ച് തീരുമാനത്തിനെതിരെ ജയശങ്കര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അംഗത്വം പുനഃസ്ഥാപിക്കാനുള്ള റിപ്പോർട്ട് ഏകകണ്ഠമായി പാർട്ടി നേതൃത്വത്തിന് സമർപ്പിച്ചിരുന്നു. ​റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button